ഗവര്‍ണര്‍ ഏകാധിപതിയെപോലെ പെരുമാറുകയാണ്;വി.ശിവന്‍കുട്ടി

single-img
21 October 2022

ഇടുക്കി: ഗവര്‍ണര്‍ ഏകാധിപതിയെപോലെ പെരുമാറുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്ബോള്‍ അതിന് തടസം നില്‍ക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

വൈസ് ചാന്‍സിലര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. എം.എല്‍.എമാരെ ഭീഷണിപ്പെടുത്തുന്നു എന്നും അദ്ദേഹം ഇടുക്കി പീരുമേട്ടില്‍ പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുകയാണെന്നും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായി മുന്നേറുമ്ബോള്‍ അതിന് തടസം നില്‍ക്കുന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. വൈസ് ചാന്‍സിലര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. എം.എല്‍.എമാരെ ഭീഷണിപ്പെടുത്തുന്നു, സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നു. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണിതൊക്കെ’- മന്ത്രി പറഞ്ഞു.