പ്രവീണ്‍ റാണ തട്ടിപ്പിനിരയാക്കിയെന്ന് ആരോപണവുമായി ജീവനക്കാരും

single-img
14 January 2023

തൃശൂര്‍ : പ്രവീണ്‍ റാണ തട്ടിപ്പിനിരയാക്കിയെന്ന് ആരോപണവുമായി ജീവനക്കാരും. കമ്ബനിക്കായി സംഘടിപ്പിച്ച്‌ നല്‍കിയ കോടികള്‍ റാണ വിശ്വസ്തരുടെ പേരുകളിലേക്ക് മാറ്റിയെന്നും വെളിപ്പെടുത്തല്‍.

സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പില്‍ പ്രവീണ്‍ റണയുടെ തട്ടിപ്പിന്‍റെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഏഴ് ജീവനക്കാര്‍. ഒരു കോടി മുതല്‍ അഞ്ചുകോടിവരെ നിക്ഷേപം കമ്ബനിക്കായി സംഘടിപ്പിച്ച്‌ നല്‍കി. റാണ ഈ പണം വിശ്വസ്തരുടെ പേരില്‍ ബിനാമി നിക്ഷേപങ്ങളായി മാറ്റിയെന്നും ജീവനക്കാരുടെ വെളിപ്പെടുത്തല്‍.

ഒരു കോടിയിലേറെ നിക്ഷേപകരില്‍ നിന്ന് കമ്ബനിയിലെത്തിച്ചവരാണ് ജീവനക്കാരില്‍ പലരും. ബിസിനസില്‍ ആണ് പണം നിക്ഷേപിക്കുന്നതെന്നാണ് തങ്ങളെ വിശ്വസിപ്പിച്ചതെന്ന് റാണയുടെ സ്ഥാനത്തിലെ ജീവനക്കാ‍ര്‍ പറയുന്നു. ബന്ധുക്കളടക്കം 80 ഓളം പേരെ കമ്ബനി നിക്ഷേപത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് ഒരു ജീവനക്കാരിയുടെ വാക്കുകള്‍. പറഞ്ഞതെല്ലാം വിശ്വസിച്ച്‌ മണ്ടന്മാരെ പോലെ എല്ലാം ചെയ്തുവെന്ന് മറ്റൊരു ജീവനക്കാരന്‍ ഏറ്റുപറയുന്നു. കണ്ണൂരില്‍ 128 ഏക്കര്‍ സ്ഥലമാണ് എടുത്തിരിക്കുന്നതെന്ന് പറഞ്ഞു, ലാല്‍ബാഗില്‍ ഷാരൂഖാനുള്ള സ്ഥലം എടുത്തിട്ടുണ്ടെന്നും റാണ പറഞ്ഞു. ചിത്രങ്ങളും മാപ്പുകളുമടക്കം സ‍ര്‍വ്വെ നമ്ബ‍ര്‍ അടക്കം കാണിച്ചാണ് വിശ്വസിപ്പിച്ചത്. റാണ റിസോര്‍ട്ടിന്റെ ഉദ്ഘാടനത്തിന് പ്രമുഖരാണ് വന്നത്. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും സംസാരിക്കുന്നില്ല. അവരയയ്ക്കുന്ന മെസേജുകള്‍ സഹിക്കാന്‍ വയ്യ. ഇനി ആത്മഹത്യ മാത്രമേ മുമ്ബിലുള്ളു. വേറെ ഒരു ജോലിക്കും പോകാന്‍ വയ്യാത്ത അവസ്ഥയാണെന്നും കരഞ്ഞുകൊണ്ട് ജീവനക്കാരന്‍ പറഞ്ഞു. നിക്ഷേപകരെ മാത്രമല്ല ജീവനക്കാരെയും പറ്റിച്ചുവെന്നാമ് ഇവ‍ര്‍ പറയുന്നത്.