ബ്രിട്ടന്‍ കടത്തികൊണ്ടുപോയ കോഹിനൂര്‍ രത്‌നവും മറ്റ് നിധികളും വീണ്ടെടുക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍


രാജ്യത്ത് നൂറ്റാണ്ടുകള്‍ നീണ്ട നിന്ന് ചൂഷണത്തിനിടെ ബ്രിട്ടന്‍ കടത്തികൊണ്ടുപോയ കോഹിനൂര്‍ രത്‌നവും മറ്റ് നിധികളും വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കൊളോണിയില്‍ കാലഘട്ടത്തില്‍ വിവാദമായ കോഹിനൂര്‍ രത്‌നവും മറ്റ് നിരവധി നിധികളുമാണ് ബ്രിട്ടനിലെ മ്യൂസിയങ്ങളില്‍ നിന്ന് രാജ്യത്തേയ്‌ക്ക് തിരികെ കൊണ്ടു വരുന്നത്.
രാജ്യത്ത് നിന്ന് കടത്തികൊണ്ടുപോയ നിധികളും, കോഹിനൂര്‍ രത്‌നവും കൂടാതെ വിഗ്രഹങ്ങളും ശില്‍പങ്ങളും രാജ്യത്തയ്‌ക്ക് തിരികെ കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ഇരുരാജ്യങ്ങലും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്നും ബ്രിട്ടന്‍ കടത്തികൊണ്ടുപോയ ഇന്ത്യയുടെ പുരാവസ്തുക്കളാണ് കൊണ്ടുവരുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന് പുറത്തേക്ക് കടത്തിക്കൊണ്ടുപോയ വസ്തുക്കള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) നേതൃത്വം നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു. കോഹിനൂര്‍ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നീക്കം കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.