ദേശീയപാത സ്ഥലം ഏറ്റെടുത്തത് സംസ്ഥാന സര്‍ക്കാറിന്റെ അത്യുത്സാഹം കൊണ്ട്; പ്രശംസയുമായി കുഞ്ഞാലിക്കുട്ടി

single-img
31 March 2026

സര്‍ക്കാറിനെ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. ദേശീയപാത സ്ഥലം ഏറ്റെടുത്തത് സര്‍ക്കാറിന്റെ അത്യുത്സാഹം കൊണ്ട്. ദേശീയ പാത വികസനത്തിലെ സ്ഥലം ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യവും അത്യുത്സാഹവും കാണിച്ചുവെന്നുമാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പുകഴ്ത്തി സംസാരിച്ചത്.

അതേസമയം, സാമ്പത്തിക പ്രതിസന്ധിയാണ് ഏറ്റവും മോശം. ഖജനാവിനെ ബാങ്ക് റപ്റ്റ് ആക്കാന്‍ പാടില്ല. അത് ജനങ്ങളുടെ തലയ്ക്ക് വരുമെന്നും കേരളത്തെ ഇതില്‍ നിന്ന് കരകയറ്റണമെങ്കില്‍ കുറച്ചു പണിയുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

‘സര്‍ക്കാരിന്റെ പദ്ധതികളെ നിയമസഭയില്‍ ഉള്‍പ്പെടൈ പ്രശംസിച്ചിട്ടുണ്ട്. ദേശീയപാത വികസനുവമായി ബന്ധപ്പെട്ട് സ്ഥലം അക്വയര്‍ ചെയ്യുന്നതില്‍ അത്യുത്സാഹവും നിശ്ചയദാര്‍ഢ്യവും കാണിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് ഏറ്റവും മോശം. ഖജനാവിനെ ബാങ്ക് റപ്റ്റ് ആക്കാന്‍ പാടില്ല. അത് ജനങ്ങളുടെ തലയ്ക്ക് വരും. ആവശ്യമില്ലാത്ത പലതിനും പണം ധൂര്‍ത്തടിച്ചു. കേരളത്തെ ഇതില്‍ നിന്ന് കരകയറ്റണമെങ്കില്‍ കുറച്ചു പണിയുണ്ട്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫ് തരംഗമാണ് കേരളത്തിലുള്ളതെന്നും സര്‍ക്കാര്‍ പലപ്പോഴും വികസനമെന്ന പേരില്‍ ആരാന്റെ കുട്ടി എന്റെ കുട്ടിയാണെന്ന് പറയുകയാണ് ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിക്കുകയും ചെയ്തു.