പോക്സോ കേസില്‍ അറസ്റ്റു ചെയ്ത പ്രതി കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

single-img
17 February 2023

പോക്സോ കേസില്‍ അറസ്റ്റു ചെയ്ത പ്രതി പൊലീസ് സ്റ്റേഷനില്‍ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു.

കരുമാടി തെക്കേ പുതുക്കേടം വേണുഗോപാലക്കൈമളാണ് (72) അമ്ബലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

വിമുക്ത ഭടനായ ഇദ്ദേഹം തനിച്ച്‌ അമ്ബലപ്പുഴ ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുകയാണ്. നിരവധി ആണ്‍കുട്ടികളെ ഇവിടെയെത്തിച്ച്‌ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കരുമാടി സ്വദേശിയായ ആണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ കുളിമുറിയുടെ വാതിലിനോടു ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് പാളി ഇളക്കിയെടുത്ത് കൈ ഞരമ്ബ് മുറിക്കുകയായിരുന്നു. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ, പോക്സോ കേസിലെ ഇരയുടെ മാനസിക സാമൂഹിക ആഘാതം ഒഴിവാക്കാന്‍ മാസം തികയും മുമ്ബേ പ്രസവിപ്പിച്ച്‌ ഗര്‍ഭസ്ഥ ശിശുവിനെ സംരക്ഷിക്കാന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് വന്നു. 29 ആഴ്ച പ്രായം കഴിഞ്ഞ ഗര്‍ഭം അലസിപ്പിക്കാന്‍ സമീപിച്ച പോക്സോ കേസിലാണ് ഹൈക്കോടതി നടപടി. മലപ്പുറം സ്വദേശിനിയുടെ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ജനിച്ച്‌ 39 മണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചു. മാസം തികയും മുമ്ബേ ജനിച്ച കുഞ്ഞിന്‍റെ ശ്വാസകോശം വികസിക്കാത്ത അവസ്ഥയിലാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.