രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകൾ: സുരേഷ് ഗോപി
23 October 2022
രാജ്യത്ത് ഇപ്പോൾ ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് തീവ്രവാദ സംഘടനകളെന്ന് നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഇന്ന് കൊച്ചിയിൽ ലഹരി വിരുദ്ധ സംഘടനയായ സൺ ഇന്ത്യ സേവ് ഔവര്‍ നേഷൻ, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തിൽ തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറി. ഇപ്പോൾ നമ്മുടെ രാജ്യത്ത് ലഹരി മരുന്ന് വിതരണം വർധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ശ്രമം. അതുകൊണ്ടുതന്നെ ലഹരിമാഫിയക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.