ആവശ്യത്തിന് പൊലീസുകാരില്ല; ശബരിമല തീർത്ഥാടനത്തിൽ 660 രൂപ ദിവസവേതനത്തിൽ താത്കാലിക പൊലീസിനെ നിയോഗിക്കും

17 November 2022

ശബരിമല തീർത്ഥാടനത്തിന്റെ തുടക്കത്തോടെ ജന തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാൽ താത്കാലിക പോലീസിനെ നിയോഗിക്കാൻ തീരുമാനം. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലായിരിക്കും 660 രൂപ ദിവസ വേതനത്തിൽ 60 ദിവസത്തേക്ക് ഇത്തരത്തിൽ ആളെ നിയോഗിക്കുന്നത്.
സൈന്യത്തിൽ നിന്നും വിരമിച്ചവർ, വിരമിച്ച പൊലീസുകാർ, എൻ സി സി കേഡറ്റ്‌സ് എന്നിവരെയാണ് നിയമിക്കുക. ഇതിലേക്ക് വനിതകൾ ഉൾപ്പെടെയുള്ളവരെ നിയമിക്കണമെന്ന ഡിജിപിയുടെ ശുപാർശയ്ക്ക് സർക്കാർ അനുമതി നൽകി.
ഇതോടൊപ്പം തന്നെ ശബരിമല തീർത്ഥാടനത്തിന് കെഎസ്ആർടിസി 64 പുതിയ അന്തർ സംസ്ഥാന സർവ്വീസുകളും ആരംഭിക്കും. ഈ കാര്യത്തിൽ കേരളം -തമിഴ്നാടുമായി ധാരണയിൽ എത്തി.