നയൻതാരയ്ക്കും വിഘ്നേഷ് ശിവനും എതിരെ അന്വേഷണവുമായി തമിഴ്‌നാട് ആരോഗ്യവകുപ്പ്
വാടക ഗർഭധാരണത്തിലൂടെ നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ പിറന്ന വാർത്ത വിവാദമായ പിന്നാലെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് . വാടക ഗർഭധാരണത്തിന് രാജ്യത്തെ നിയമങ്ങൾ മറികടന്നാണോ ഇവർ പ്രവർത്തിച്ചതെന്ന് കാര്യമാണ് സർക്കാർ അന്വേഷിക്കുന്നത്.
ഇന്ത്യൻ നിയമപ്രകാരം വാടക ഗർഭധാരണം നടത്തണമെങ്കിൽ വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലായിരിക്കണമെന്നാണ് ചട്ടം. ഇവിടെയാകട്ടെ ഏഴുവർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒമ്പതിനായിരുന്നു മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ നയൻതാരയും വിഘ്നേഷും വിവാഹിതരായത്.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇരുവരും കുട്ടികളുടെ പാദങ്ങളിൽ ചുംബിക്കുന്ന മനോഹരമായ ചിത്രത്തിനൊപ്പം നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നുവെന്നും വിഘ്നേഷ് എഴുതിയിരുന്നു.