മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങൾ സൂര്യയും അപർണാ ബാലമുരളിയും ഏറ്റുവാങ്ങി

single-img
30 September 2022

രാജ്യത്തിന്റെ 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളും ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരവും ഇന്ന് രാഷ്ട്രപതി വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം സൂര്യയും, നടിക്കുള്ള പുരസ്‌കാരം അപർണാ ബാലമുരളിയും ഏറ്റുവാങ്ങി.

മികച്ച സംവിധായകനുള്ള പുരസ്‌കാരം അന്തരിച്ച സച്ചിക്ക് പകരം ഭാര്യ സിജി സച്ചി ഏറ്റുവാങ്ങി. ഇന്ന് വൈകുന്നേരം 5ന് വിജ്ഞാൻ ഭവനിലാണ് ചടങ്ങുകൾ നടന്നത്.ആകെ 8 പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളത്തിന് ലഭിച്ചത്.

മികച്ച സഹനടനായി ബിജു മേനോൻ, മികച്ച ഗായിക നഞ്ചിയമ്മ, മികച്ച സംഘട്ടന സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മറ്റ് പുരസ്‌കാരങ്ങൾ. രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മുതിർന്ന നടി ആശാ പരേഖിനാണ് ലഭിച്ചത്.

പ്രധാന പുരസ്കാരങ്ങൾ ഇങ്ങനെ

മികച്ച നടി : അപർണ ബാലമുരളി (സൂരറൈ പോട്ര്)
മികച്ച നടൻ: സൂര്യ (സൂരറൈ പോട്ര്), അജയ് ദേവ് ​ഗൺ(തനാജി )
മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)
മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)
മികച്ച സംഘട്ടനം : മാഫിയ ശശി
മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ

മികച്ച മലയാള സിനിമ : തിങ്കളാഴ്‍ച നിശ്ചയം
പ്രത്യേക പരാമര്‍ശം: വാങ്ക്
നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം: നിഖില്‍ എസ് പ്രവീണ്‍ (‘ശബ്‍ദിക്കുന്ന കലപ്പ’)
മികച്ച പുസ്‍തകം:അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം
മികച്ച വിദ്യാഭ്യാസ ചിത്രം : ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദൻ).
മികച്ച വിവരണം : ശോഭ തരൂര്‍ ശ്രീനിവാസന്‍.