തൊഴിലാളി ദിനത്തിൽ സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ; വരാഹം

single-img
1 May 2024

സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ സിനിമ വരാഹത്തിന്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ ഇന്ന് ലോക തൊഴിലാളി ദിനത്തിൽ പുറത്തിറങ്ങി. എഫ് ഇഎഫ്കെഎ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാണ് ടൈറ്റിൽ പ്രകാശനം ചെയ്തത്.

സുരേഷ് ഗോപി അഭിനയിക്കുന്ന 257-ാമത്തെ ചിത്രമാണിത്. നവ്യനായർ, പ്രാചി തെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ, സരയു മോഹൻ, ഷാജു ശ്രീധർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ സിനിമ മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്പടിയൂർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.