ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ സുരേഷ് ഗോപി അസഹിഷ്ണുത കാണിക്കുന്നു; മാധ്യമപ്രവര്‍ത്തകയുടെ പ്രതിഷേധത്തില്‍ പങ്കുചേരുന്നു: എം.എം ഹസന്‍

single-img
28 October 2023

മാധ്യമ പ്രവർത്തകയുടെ നേരെ സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ പ്രവണതയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. മാധ്യമപ്രവര്‍ത്തകയുടെ പ്രതിഷേധത്തില്‍ പങ്കുചേരുകയാണെന്ന് എം.എം ഹസന്‍ പറഞ്ഞു.

ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ സുരേഷ് ഗോപി അസഹിഷ്ണുത കാണിക്കുകയാണ്. ബി.ജെ.പി നേതൃത്വം വിഷയത്തെ രാഷ്ട്രീയ ഗൂഢാലോചന എന്ന് ആരോപിക്കുന്നത് ശരിയായ നടപടിയല്ല. സംഭവത്തില്‍ സുരേഷ് ഗോപി ക്ഷമാപണം നടത്തിയിട്ടുണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തകരോട് രാഷ്ട്രീയ നേതാക്കളോ സെലിബ്രിറ്റികളോ അപമര്യാദയായി പെരുമാറുന്നത് തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.

ചോദ്യങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിന് പകരം അതിനോട് ശക്തമായി പ്രതികരിക്കുകയാണ് വേണ്ടതെന്നും എം.എം ഹസന്‍ പറഞ്ഞു. അതെസമയം സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഒപ്പമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.