കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനം സുപ്രീംകോടതി ശരിവച്ചെന്ന പ്രചാരണം തെറ്റ്: സീതാറാം യെച്ചൂരി

single-img
2 January 2023

കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനം സുപ്രീം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസർക്കാരിന് ഇതുപോലെയുള്ള തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നാണ് വിധിയിൽ പറയുന്നത്. എന്നാൽ പാർലമെന്റിനെ മറികടക്കാൻ പാടില്ലായിരുന്നു എന്നാണ് ജസ്റ്റിസ് നഗരത്ന പറയുന്നത് .

നോട്ട് നിരോധനത്തിന് ശേഷമുണ്ടായ ആഘാതത്തെ കുറിച്ച് കോടതിയുടെ ഉത്തരവിലില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. നിരോധനം രാജ്യത്തെ ചെറുകിട വ്യവസായത്തെ തകർത്തു. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിച്ചു. പാർലമെന്റിന്റെ അധികാരമില്ലാതെ ഇത്തരം തീരുമാനമെടുക്കാൻ അവകാശമില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.