ഇ ഡിയുടെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാൻ സുപ്രീംകോടതി; പ്രത്യേക ബെഞ്ച് രൂപീകരിച്ചു

single-img
26 September 2023

കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ ഡിയുടെ പ്രത്യേക അധികാരങ്ങള്‍ പുനഃപരിശോധിക്കാൻ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് എസ്‌കെ കൗള്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിശോധിക്കുക. കഴിഞ്ഞ വര്ഷം കേന്ദ്രം കൊണ്ടുവന്ന നിയമത്തിന്റെ ഭരണഘടനാസാധുത ശരിവെച്ച വിധിയിലാണ് സുപ്രീംകോടതി പരിശോധന. ഒക്ടോബര്‍ 18ന് ആണ് പ്രത്യേക ബെഞ്ച് വാദം കേള്‍ക്കുന്നത്.

ഏജൻസിയുടെ കീഴിലെ കേസുകളിൽ പ്രതിക്ക് എഫ്ഐആർ നല്‍കേണ്ടതില്ലെന്ന വിധി പരിശോധിക്കും. ‘പ്രതിയെങ്കില്‍ കുറ്റക്കാരന്‍’ എന്നതിലും പുനഃപരിശോധന നടത്തും. കര്‍ശന ജാമ്യ ഉപാധികളും കോടതി പരിശോധിക്കും. സെക്ഷൻ 50 പ്രകാരം സാക്ഷികളെ വിളിച്ചുവരുത്തി കുറ്റസമ്മതം നടത്താനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരത്തിന്റെ സാധുതയെക്കുറിച്ചും സെക്ഷൻ 63 പ്രകാരം തെറ്റായ വിവരങ്ങൾ നൽകുന്നതിനുളള ശിക്ഷയെക്കുറിച്ചുമുള്ള ഹർജികൾ പരിഗണിക്കവെയാണ് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസ് എസ്‌കെ കൗളിനെ കൂടാതെ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരും ഇഡിയുടെ അധികാരങ്ങൾ പുനഃപരിശോധിക്കുന്ന ബെഞ്ചിലുണ്ടായിരിക്കും. 2022 ജൂലൈ 27ന് പുനഃപരിശോധന ആവശ്യപ്പെട്ടിട്ടുളള ഹർജികളിൽ സുപ്രീംകോട‌തി വാ​ദം കേട്ടിരുന്നു.