സുജയ പാര്‍വതി ഇനി റിപ്പോര്‍ട്ടര്‍ ടിവിയിൽ; കോഓഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേറ്റു

single-img
4 May 2023

മാനേജ്‌മെന്റ് മാറിയതോടെ റിപ്പോര്‍ട്ടര്‍ ടിവിയുടെ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായി സുജയ പാര്‍വതി ചുമതലയേറ്റു. നേരത്തെ 24 ന്യൂസ് ചാനലിൽ നിന്നും സുജയ രാജിവെച്ചിരുന്നു. ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ച സംഭവമായിരുന്നു ഇത്.

ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് വേദിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും സ്ഥാപനത്തിനെതിരെ സംസാരിക്കുകയും ചെയ്തതിന്റെ പേരിൽ ചാനൽ സുജയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു സംഘപരിവാർ ഭാഗത്തുനിന്നും ഉയർന്നത്.

ഒടുവിൽ പ്രതിഷേധങ്ങൾക്കൊടുവിൽ ചാനൽ സുജയെ തിരിച്ചെടുത്തെങ്കിലും, ഒരു ദിവസത്തെ ജോലിക്ക് ശേഷം സുജയ ജോലിയിൽ നിന്നും രാജിവെക്കുകയായിരുന്നു.