കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പരിചയപ്പെടുത്തി വിദ്യാര്‍ത്ഥികള്‍

single-img
2 February 2024

കോയമ്പത്തൂര്‍: ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയത്തിന്‍റെ ഭാഗമായി അമൃത കാര്‍ഷിക കോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ പൊട്ടയാണ്ടിപ്പറമ്പ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്‍റെ ആവശ്യകതയെ കുറിച്ച് ബോധവല്‍ക്കരണം നടത്തി. മണ്ണ് പരിശോധിച്ച ശേഷം അവശ്യമൂലകങ്ങള്‍ ചേര്‍ത്ത് വേണം കൃഷിയിറക്കാന്‍.

മണ്ണ് പരിശോധിക്കേണ്ട രീതിയും മറ്റ് ബന്ധപ്പെട്ട കാര്യങ്ങളും കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കി. പ്രകൃതി സംരക്ഷണത്തിന്‍റെ ഭാഗമായി തൈകളും നട്ടു. കോളേജ് ഡീന്‍ ഡോ. സുധീഷ് മണലില്‍, ഡോ. ഇനിയകുമാര്‍ എം, ഡോ.ജെ.അരവിന്ദ്, ഡോ. വിനോദിനി ഡി, എന്നിവര്‍ ഇതിനാവശ്യമായ നേതൃത്വം നല്‍കി.