ബ്രിജ് ഭൂഷനെതിരെ‌ സമരം; കറുത്ത ബാഡ്ജ് ധരിച്ച്‌ ഗുസ്തി താരങ്ങള്‍

single-img
11 May 2023

ദില്ലി: ബ്രിജ് ഭൂഷനെതിരെ‌ സമരം തുടര്‍ന്ന് ഗുസ്തി താരങ്ങള്‍. കറുത്ത ബാഡ്ജ് ധരിച്ച്‌ ഗുസ്തി താരങ്ങള്‍ കരിദിനം ആചരിക്കുകയാണിന്ന്.

അതിനിടെ, രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ച്‌ താരങ്ങള്‍ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളില്‍ തങ്ങളെ ടാഗ് ചെയ്ത് പ്രതിഷേധം അറിയിക്കാന്‍ താരങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

പ്രതീക്ഷയോടെയാണ് സമരം നടത്തുന്നത്. രാജ്യത്തെ വനിതകളുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം ആണ്. നേരിട്ട അനീതി ഒളിപ്പിക്കാന്‍ ആണ് ദില്ലി പൊലീസ് ശ്രമിക്കുന്നത്. അതിന്‍്റെ ഭാഗമായാണ് അന്വേഷണം വൈകിപ്പിക്കുന്നത്. സത്യം ഒളിപ്പിച്ച്‌ വെയ്ക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും താരങ്ങള്‍ പറഞ്ഞു. അതേസമയം, കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്തി. മറ്റുള്ളവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഗുസ്തി ഫെഡറേഷനില്‍ നിന്ന് കൂടുതല്‍ രേഖകള്‍ പൊലീസ് തേടിയിട്ടുണ്ട്. കായിക താരങ്ങള്‍ പരാതിപ്പെട്ട ടൂര്‍ണ്ണമെന്‍്റുകളുടെ വിശദാംശങ്ങളാണ് തേടിയത്. ടൂര്‍ണ്ണമെന്‍്റുകള്‍ക്കിടയിലും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് താരങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.