ഇമ്രാന്‍ ഹാഷ്മിക്ക് നേരെ ജമ്മു കാശ്മീരിൽ കല്ലേറ്

single-img
20 September 2022

ഡല്‍ഹി: ബോളിവു‍ഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിക്ക് നേരെ കല്ലേറ്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വച്ചാണ് നടന് നേരെ ആക്രമണം നടന്നത്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കുറച്ചു നാളുകളായി ഇമ്രാന്‍ ജമ്മുവില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം താരം പഹല്‍ഗാമിലെ മാര്‍ക്കറ്റില്‍ നടക്കാന്‍ പോയെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ചില അജ്ഞാതര്‍ ഇമ്രാന് നേരെ കല്ലെറിയുക ആയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇമ്രാന്‍ ഹാഷ്മിയുടെ ‘ഗ്രൗണ്ട് സീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആണ് കശ്മീരില്‍ പുരോ​ഗമിക്കുന്നത്. തേജസ് ദിയോസ്‌കറാണ് ചിത്രത്തിന്റെ സംവിധാനം. ഇമ്രാന്‍ ഹാഷ്മി ഒരു പട്ടാള ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. എല്ലാ തവണത്തേയും പോലെ ഇത്തവണയും ഈ ചിത്രത്തിലൂടെ ചില വലിയ വിസ്മയങ്ങളാണ് താരം ആരാധകര്‍ക്കായി ഒരുക്കുന്നത്.