കേരളം വീണ്ടും കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

single-img
24 December 2022

കോവിഡ് ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒരിടവേളയ്ക്ക് സംസ്ഥാനം ശേഷം സ്റ്റേറ്റ് കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രി ഉപയോഗം, രോഗനിർണയ നിരക്ക്, മരണനിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്താനും ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതിര്ത്വത്തിൽ ചേർന്ന കോവിദഃ അവലോകന യോഗം തീരുമാനിച്ചു.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കും. വിദേശത്തുനിന്ന്‌ വരുന്ന രണ്ടുശതമാനം പേരുടെ സാമ്പിൾ പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ പ്രവർത്തനങ്ങൾ വിലയിരുത്തി ജാഗ്രതാ നിർദേശങ്ങൾ നൽകി.

മരുന്നുലഭ്യത ഉറപ്പാക്കും
മരുന്നുകളുടെയും സുരക്ഷാ സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുത്താൻ മന്ത്രി നിർദേശം നൽകി. ആശുപത്രി കിടക്കകൾ, ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ അവയുടെ ഉപയോഗം എന്നിവ നിരന്തരം വിലയിരുത്തും. കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് അഭ്യർഥിക്കും.

യാത്രകളാകാം ജാ​ഗ്രതയോടെ
യാത്രാവേളകളിൽ പ്രത്യേകം ശ്രദ്ധ വേണം. പൊതു ഇടങ്ങളും ഗതാഗതവും ഉപയോഗിക്കുമ്പോൾ മാസ്‌ക് ധരിക്കണം. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികൾക്കും പ്രായമായവർക്കും മറ്റു ഗുരുതര രോഗമുള്ളവർക്കും പ്രത്യേകം കരുതൽ വേണം. ഭീതി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുത്.

രോഗികൾ ദിവസേന100ൽ താഴെ
സംസ്ഥാനത്ത് നിലവിൽ കോവിഡ് ബാധിതർ വളരെ കുറവാണ്. രണ്ടാഴ്ചയിലെ കണക്കെടുത്താൽ ദിവസവും 100ൽ താഴെ മാത്രമാണ് രോഗികൾ. ചികിത്സയിലുള്ളവരും കുറവാണ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കോവിഡ് സ്ഥിരീകരിച്ചാൽ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കും.

യോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, കെഎംഎസ്‌സിഎൽ ജനറൽ മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സർവയലൻസ് ഓഫീസർമാർ, ആർസിഎച്ച് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു