അതിവേഗ റയില്‍പാത വേണം: എം.കെ.സ്റ്റാലിൻ

single-img
3 September 2022

അന്തർ സംസ്ഥാന അതിവേഗ റയില്‍പാത വേണം എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ദക്ഷിണമേഖല കൗൺസിൽ യോഗത്തിലാണ് സ്റ്റാലിൻ ആവശ്യം ഉന്നയിച്ചത്. അതിവേഗ റെയില്‍ ഇടനാഴിയിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കണക്ടിവിറ്റി വര്‍ധിപ്പിക്കുക എന്ന ആശയമാണ് എം.കെ.സ്റ്റാലിൻ കൗണ്‍സിലില്‍ ഉന്നയിക്കുന്നത്.

സില്‍വര്‍ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നതിന് കര്‍ണാടകത്തിന്‍റെ പിന്തുണ കേരളം തേടുന്നതിനിടെയാണ് അന്തർ സംസ്ഥാന അതിവേഗ റയില്‍പാത വേണം എഎന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്ത് വന്നത്. തൂത്തുക്കുടി, മധുര, കോയമ്പത്തൂര്‍, ചെന്നൈ പാത വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു

സില്‍വര്‍ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്ന കാര്യം ദക്ഷിണമേഖല കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടായിക്കാൻ ഇടയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷത വഹിക്കുന്ന ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ യോഗത്തിൽ കര്‍ണാടക, ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരും പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ആരംഭിച്ച യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാഗതം പറഞ്ഞു.