ഡൽഹി പ്രതിനിധിയായിരിക്കെ സമ്പത്തിനു വേണ്ടി ചെലവിട്ടത് 7.26 കോടി; പക്ഷെ സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായി

single-img
20 January 2023

ഡല്‍ഹിയില്‍ കേരള സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചിരുന്ന എ. സമ്പത്തിനും അദ്ദേഹത്തിന്റെ ഓഫീസിനുമായി ചെലവിട്ടത് 7.26 കോടി രൂപ ആയിരുന്നു എന്ന് ബജറ്റ് രേഖകള്‍. കേവലം 20 മാസങ്ങൾ ആണ് സമ്പത്തു ക്യാബിനറ്റ് പദവിയുടെ ഡൽഹിയിൽ കേരള സര്‍ക്കാര്‍ പ്രതിനിധിയായി പ്രവർത്തിച്ചത്. 2019-20 സാമ്പത്തികവര്‍ഷം 3.85 കോടിയും 2020-21 ല്‍ 3.41 കോടിയും ആണ് സമ്പത്തിനും അദ്ദേഹത്തിന്റെ ഓഫിസിനുമായി സംസ്ഥാന ഖജനാവിൽ നിന്ന് ചെലവാക്കിയത്.

സമ്പത്തിന് ശമ്പളമായിമാത്രം 4.62 കോടിയാണ് നല്‍കിയത്. ദിവസവേതന ഇനത്തില്‍ 23.45 ലക്ഷവും ചെലവായി. കോവിഡ് കാലത്ത് തിരുവനന്തപുരത്ത് വീട്ടിലായിരുന്നപ്പോഴും ആനുകൂല്യങ്ങള്‍ നല്‍കിയത് വിവാദമായിരുന്നു.

ചെലവ് ഇങ്ങനെ


ദിവസവേതനം………… 23.45 ലക്ഷം

യാത്രച്ചെലവുകള്‍…….19.45 ലക്ഷം

ഓഫിസ് ചെലവ്………. 1.13 കോടി

ആതിഥേയ ചെലവ്……. 1.71 ലക്ഷം

വാഹന അറ്റകുറ്റപ്പണി… 1.58 ലക്ഷം

മറ്റുചെലവുകള്‍……….. 98.39 ലക്ഷം

ഇന്ധനം……………………….6.84 ലക്ഷം