ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി

20 February 2023

ലൈഫ് മിഷന്‍ കോഴ കേസിലെ കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാലുദിവസം കൂടി നീട്ടി.
കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യല്‍ വേണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ച കോടതി നാലുദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടു.
ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റില്‍ വ്യക്തത വരുത്താന്‍ ശിവശങ്കറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. നേരത്തെ ഇഡി 10 ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചിരുന്നത്.