400 സീറ്റില്‍ വിജയിക്കുകയാണെങ്കില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കും: ഹിമന്ത ബിശ്വ ശര്‍മ്മ

single-img
18 May 2024

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എൻഡിഎ മുന്നണി 400 സീറ്റില്‍ വിജയിക്കുകയാണെങ്കില്‍ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ജനങ്ങളില്‍ നിന്നും യാതൊരു എതിര്‍പ്പുമില്ലാതെ സര്‍ക്കാര്‍ സംസ്ഥാനത്ത് 700 മദ്രസകള്‍ അടച്ചുപൂട്ടിയെന്നും ബിഹാറിലെ രഘുനാഥ്പൂരില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

. ‘ഭരണത്തിൽ വന്നശേഷം ഞങ്ങള്‍ അസമില്‍ 700 മദ്രസകള്‍ അടച്ചു. യാതൊരുവിധ എതിര്‍ശബ്ദം പോലും നടപടിക്കെതിരെ ഉയര്‍ന്നിട്ടില്ല. എന്തുകൊണ്ടാണത്? കാരണം ഇത് പുതിയ ഇന്ത്യയാണ്. നരേന്ദ്രമോദിയുടെ ഇന്ത്യയാണ്. 400 സീറ്റ് ലഭിച്ചാല്‍ ഞങ്ങള്‍ക്ക് ഏകസിവില്‍ കോഡ് നടപ്പിലാക്കാന്‍ സാധിക്കും.

ഇതിനെല്ലാം പുറമെ കൃഷ്ണ ജന്മഭൂമി ക്ഷേത്രം നിര്‍മ്മിക്കും, ഗ്യാന്‍വാപി ക്ഷേത്രം നിര്‍മ്മിക്കും. മുസ്ലിങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കും.’ ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.