അടഞ്ഞ അധ്യായം; സില്‍വര്‍ലൈന്‍ പദ്ധതി പുന:പരിശോധിക്കില്ല: പികെ കൃഷ്ണദാസ്

single-img
9 November 2023

കേരളത്തിന്റെ മുന്നോട്ടുള്ള വികസനയാത്രയ്ക്ക് തടസവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. സില്‍വര്‍ലൈന്‍- റെയിൽ പദ്ധതി പുന:പരിശോധിക്കില്ലെന്ന വ്യക്തമാക്കിയ കൃഷ്ണദാസ് പദ്ധതി അടഞ്ഞ അധ്യായമാണെന്നും പറഞ്ഞു.

കെ റെയില്‍ കോര്‍പറേഷന്‍ പണം തട്ടാനാണ് വീണ്ടും പദ്ധതി ആരംഭിക്കുമെന്ന പ്രചരണം നടത്തുന്നതെന്നും സില്‍വെര്‍ലൈന്‍ രൂപരേഖ റയില്‍വേ ബോര്‍ഡ് പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തള്ളിയതെ ദേഹം പറയുന്നു. വിഷയത്തിൽ റെയില്‍വേ മന്ത്രാലയവുമായി ആശയവിനിമയം നടത്തി വ്യക്തത വരുത്തിയെന്നും പി കെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.