സിദ്ധാര്‍ത്ഥിന്റെ മരണം; ആറ് പേര്‍ അറസ്റ്റിൽ; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പ്രതികള്‍ ഒളിവിൽ

single-img
28 February 2024

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ബിവിഎസ്‌സി വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിൽ. ഈ പ്രതികളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പ്രതികള്‍ ഒളിവിലാണ്.

എസ്എഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ കോളേജ് അധികൃതരും ഇടതുപക്ഷ അധ്യാപക സംഘടനകളും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

കാമ്പസിലെ രണ്ടാം വര്‍ഷ ബിവിഎസ്സി വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ നിരവധി അടയാളങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സിദ്ധാര്‍ത്ഥിനെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.