ജനസംഖ്യ കൂട്ടാൻ ചൈന; ഇനി അവിവാഹിതര്‍ക്കും കുഞ്ഞുങ്ങളാകാം

single-img
31 January 2023

ജനസംഖ്യ കൂട്ടാനുള്ള തീവ്ര യജ്ഞത്തിന്റെ ഭാഗമായി നിയമഭേദഗതിയുമായി ചൈന. അവിവാഹിതര്‍ക്ക് കുഞ്ഞുങ്ങള്‍ പാടില്ല എന്ന നിയമത്തിലാണ് ചൈനയിലെ സിചുവാന്‍ പ്രവിശ്യ മാറ്റം വരുത്തുന്നത്. ഫെബ്രുവരി 15 മുതൽ എല്ലാവർക്കും ജനനം രജിസ്റ്റർ ചെയ്യാനാകും എന്ന് സിചുവാൻ ഹെൽത്ത് കമ്മീഷണർ പ്രഖ്യാപിച്ചു.

നേരത്തെ അവിവാഹിതരായവര്‍ക്ക് കുഞ്ഞ് ജനിക്കുന്നതിനെ ചെെന എതിര്‍ത്തിരുന്നു. നിയമ സാധുത ഇല്ലാതിനാല്‍ തന്നെ കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനടക്കം നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. പുതിയ നിയമം പ്രബല്യത്തില്‍ വരുന്നതോടെ പ്രവശ്യയില്‍ വിദ്യാഭ്യാസത്തിനും, സാമൂഹിക സേവനങ്ങള്‍ എന്നിവ അടക്കം കുഞ്ഞുങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീങ്ങും.

മാത്രമല്ല പ്രസവ അവധി സമയത്തെ അമ്മയുടെ ശമ്പളം, ഗര്‍ഭകാലത്തെ ആരോഗ്യ സംരക്ഷണം തുടങ്ങി ഗര്‍ഭകാലത്തെ സൗജന്യ സേവനങ്ങള്‍ എന്നിവയ്ക്ക് വിവാഹ രേഖകള്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍, പുതി നയം പ്രബല്യത്തില്‍ വരുന്നതോടെ ഈ രീതിയും അസാധുവാകും.

വൃദ്ധജനസംഖ്യയിൽ സിചുവാൻ ചൈനയിൽ ഏഴാം സ്ഥാനത്താണ്.അതുകൊണ്ട് തന്നെ ജനന നിരക്ക് ഉയർത്താനുള്ള പദ്ധതികൾക്കാണ് ഇപ്പോൾ ഇവിടെ പ്രാമുഖ്യം.2021 ജൂലൈമുതൽ രണ്ടാമതും മൂന്നാമതും കുട്ടികൾ ജനിക്കുന്നവർക്ക് പ്രതിമാസ ആനുകൂല്യം ലഭിച്ചുവരുന്നു.