ഉത്തര്‍പ്രദേശിലും ശ്രദ്ധ മോഡല്‍ കൊലപാതകം;22 വയസുണ്ടായിരുന്ന ആരാധന എന്ന യുവതിയെയാണ് കൊലപപ്പെടുത്തിയത്

single-img
21 November 2022

ദില്ലി: ഉത്തര്‍പ്രദേശിലും ശ്രദ്ധ മോഡല്‍ കൊലപാതകം. ഉത്തര്‍പ്രദേശിലെ അസംഘടിലാണ് കൊലപാതകം നടന്നത്. 22 വയസുണ്ടായിരുന്ന ആരാധന എന്ന യുവതിയെയാണ് കൊലപപ്പെടുത്തിയത്.

യുവതിയുടെ തല ഒരു കുളത്തിലും ശരീരഭാഗം കിണറ്റിലുമായാണ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രിന്‍സ് യാദവ് എന്ന 24 കാരന്‍ അറസ്റ്റിലാണ്.

കൊല്ലപ്പെട്ട യുവതിയും പ്രതിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം പ്രതി ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെട്ട ആരാധനയുടെ വസ്ത്രങ്ങളും കണ്ടെത്തി. പ്രിന്‍സിന്റെ അമ്മാവനടക്കം 8 പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.

പൊലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. യുവതിയെ കൊലപ്പെടുത്താനുണ്ടായ യഥാര്‍ത്ഥ കാരണം വെളിവായിട്ടില്ല. പൊലീസ് പിന്നാലെ വന്നപ്പോള്‍ പ്രിന്‍സ്, കൈയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച്‌ ആക്രമിച്ചു. ഈ സമയത്ത് അതിസാഹസികമായാണ് പ്രതിയെ പൊലീസ് കീഴ്പ്പെടുത്തിയത്.