രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് രാമക്ഷേത്രത്തിന്റെ പ്രധാന ചടങ്ങായ ‘ശിലന്യാസ്’ നടത്തിയത്: ശരദ് പവാർ

single-img
16 January 2024

രാജീവ് ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കെയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രധാന ചടങ്ങായ ‘ശിലന്യാസ്’ നടത്തിയതെന്നും ബിജെപിയും ആർഎസ്എസും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാർ .

കർണാടകയിലെ നിപാനിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുതിർന്ന നേതാവ്.അതേസമയം ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ചടങ്ങുകൾ നടക്കും. രാജീവ് ഗാന്ധിയുടെ കാലത്താണ് ശിലാന്യാസം നടത്തിയത്, എന്നാൽ ഇന്ന് ബിജെപിയും ആർഎസ്എസും രാമന്റെ പേരിൽ രാഷ്ട്രീയം ചെയ്യുകയാണെന്ന് പവാർ പറഞ്ഞു .

“രാമനിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ ദാരിദ്ര്യം ഇല്ലാതാക്കാൻ അദ്ദേഹം ഒരു വ്രതം ആചരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ, ആളുകൾ അതിനെ അഭിനന്ദിക്കുമായിരുന്നു.”- പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസത്തെ ഉപവാസം അനുഷ്ഠിച്ചതിനെ കുറിച്ച് പവാർ പറഞ്ഞു.