കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ശശി തരൂര്‍

single-img
2 September 2022

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് മുതിര്‍ന്ന നേതാവും എംപിയുമായ ശശി തരൂര്‍.

ഇക്കാര്യം ആവശ്യപ്പെട്ട് ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതിയ്ക്ക് കത്തയച്ചു. ഇതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി.

2001ലാണ് അവസാനമായി സംഘടനാ തെരഞ്ഞെടുപ്പനുസരിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ ഏതാണ്ട് 9000ലധികം അംഗങ്ങള്‍ ഇലക്‌ട്രല്‍ കോളജില്‍ ഉണ്ടായിരുന്നു. അന്ന് സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച നേതാവിനു ലഭിച്ചത് വെറും 94 വോട്ടുകളായിരുന്നു. അന്ന് മുതല്‍ തന്നെ ഇലക്‌ട്രല്‍ കോളജിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവാദം വളരെ ശക്തമായിരുന്നു.