പ്രശ്നങ്ങളില്ല; ശശി തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ട്: കെ സുധാകരൻ

single-img
11 December 2022

ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്നും ഡൽഹിയിൽ വെച്ച് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചതായും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ് എന്ന് പറഞ്ഞ അദ്ദേഹം, പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും കൂട്ടിച്ചേർത്തു.

കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗത്തെപ്പറ്റി വിശദീകരിക്കാൻ വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു കെ സുധാകരന്റെ ഈ വിശദീകരണം.