കരിയറിലെ ആദ്യ പോലീസ് വേഷത്തില്‍ ഷെയിന്‍ നിഗം; ചിത്രത്തിന്റെ ടൈറ്റില്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു

single-img
28 August 2022

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാന്നറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന ഷെയിന്‍ നിഗം, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടു.

വേല” എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാം ശശി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ഡ്രാമാ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രത്തില്‍ തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തില്‍ ഷെയിന്‍ നിഗം എത്തുന്നു എന്ന പ്രത്യേകതയുണ്ട്. പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് വേല.

സിദ്ധാര്‍ഥ് ഭരതനും അഥിതി ബാലനുമാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘വിക്രം വേദ’, ‘കൈദി’ മുതലായ സിനിമകളുടെ സംഗീത സംവിധായകനായ സാം.സി.എസ് ആണ് സംഗീത സംവിധാനം. എം സജാസ് ആണ് വേലയുടെ തിരക്കഥ. ബാദുഷാ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍.