ഇത് ആദ്യ അനുഭവമല്ല; കോഴിക്കോട് മാളില്‍ അനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി ഷക്കീല

single-img
19 November 2022

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിൽ താന്‍ പങ്കെടുക്കുന്നു എന്ന കാരണത്താല്‍ ലോഞ്ചിന് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി നടി ഷക്കീല.

ഇത് തന്റെ ആദ്യ അനുഭവമല്ലെന്നും നേരത്തെയും ഇതുപോലത്തെ സംഭവങ്ങള്‍ നേരിട്ടുണ്ടെന്നും ഷക്കീല പറയുന്നു. ‘എനിക്ക് ഇത് ആദ്യത്തെ അനുഭവമല്ല. കാലാകാലങ്ങളായി നടക്കുന്നുണ്ട്. എല്ലാവഴികളും ഞാന്‍ മിസ് ചെയ്യുന്നുണ്ട്. കോഴിക്കോട് നിന്നും ഒരുപാട് ആളുകൾ എനിക്ക് സന്ദേശങ്ങൾ അയച്ചു. എനിക്ക് നല്ല വിഷമമായി. ഈ സംഭവം എന്നെ വേദനിപ്പിക്കുന്നതാണ്. നിങ്ങളാണ് എന്നെ ഈ നിലയിലെത്തിച്ചത്. നിങ്ങള്‍ തരുന്ന അംഗീകാരം മറ്റു പലരം തരുന്നില്ല’- ഷക്കീല പറഞ്ഞു.

നേരത്തെ തന്നെ അറിയിച്ചുകൊണ്ട് അനുവാദം വാങ്ങിയ ശേഷമാണ് പരിപാടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. പക്ഷെ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതിന് ശേഷം മാള്‍ അധികൃതര്‍ പരിപാടി നടത്താന്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.