നരബലിക്ക് പിന്നിലെ മുഖ്യപ്രതി ഷാഫി മുൻപ് വൃദ്ധയെ പീഡിപ്പിച്ച കേസിലും പ്രതി

single-img
11 October 2022

കേരള മനസാക്ഷിയെ നടുക്കിയ നരബലിക്ക് പിന്നിലെ മുഖ്യപ്രതി ഷാഫി പീഡനക്കേസിലും പ്രതി. 2020 ൽ കോലഞ്ചേരിയിൽ വെച്ച് ഒരു വൃദ്ധയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഷാഫി 2021 ൽ ജാമ്യത്തിലിറങ്ങുകയായിരുന്നു.

അതേസമയം, നരബലിക്ക് വിധേയയായ പത്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കടവന്ത്ര പൊലീസ് കണ്ടെത്തി. ഏതാനും ആഴ്ചകള്‍ പഴക്കമുള്ള മൃതദേഹമാണ് വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത്. രണ്ട് സംഘങ്ങളായുള്ള പൊലീസ് ആണ് മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. റോസ്‍ലിന്‍റെ മൃതദേഹത്തിനായി കാലടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

കേസിൽ പ്രവർത്തിച്ച ഷാഫിയെയാണ് ആദ്യം സംഭവസ്ഥലത്ത് എത്തിച്ചത്. പിന്നാലെ മറ്റു പ്രതികളായ ഭഗവല്‍ സിംങ്, ലൈല എന്നിവരെയും സംഭവസ്ഥലത്തെത്തിച്ചു. കുടുംബത്തിലെ സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടായിരിന്നു ബലിയെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.