സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലെയാണ്; കെ മുരളീധരന്‍ എംപി

single-img
28 February 2023

സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലെയാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരെന്ന് വടകര എംപി കെ മുരളീധരന്‍. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പകല്‍ സമയത്ത് ഗുസ്തിയും രാത്രിയില്‍ ദോസ്തിയുമാണെന്നും അദ്ദേഹം പരിഹസിച്ചു.

സമരത്തിനോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും ഭരണപക്ഷം വീരവാദം മുഴക്കാനായി നിയമസഭയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പഴയ കാസറ്റ് മറന്ന് ,മുഖ്യമന്ത്രി പുതിയ കാസറ്റ് ഇറക്കുകയാണെന്നായിരുന്നു കെ മുരളീധരന്റെ മറ്റൊരു പരിഹാസം. സി എം രവീന്ദ്രനെ പോലും ഇ ഡിയ്ക്ക് ചോദ്യം ചെയ്യാന്‍ സാധിക്കാത്തത് കേരളവും കേന്ദ്രവും തമ്മിലുള്ള അന്തര്‍ധാരയുടെ തെളിവാണ്. സ്വപ്ന സുരേഷിനും എം ശിവശങ്കറിലും മാത്രമായി ചുറ്റിക്കറങ്ങുകയാണ് ഇ ഡി. സിഎം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുമോയെന്ന് തന്നെ സംശയമാണെന്നും അദ്ദേഹം പറഞ്ഞു.