വീടുകയറി ആക്രമിച്ചെന്ന പരാതിയില്‍ സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റിൽ

single-img
15 October 2022

കൊച്ചി : വീടുകയറി ആക്രമിച്ചെന്ന പരാതിയില്‍ സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍. അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്ന് ഞാറയ്ക്കല്‍ പോലീസാണ് ഇവരെ അറസ്റ്റുചെയ്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് സുഹൃത്തായ നൗഫലിനെ അശ്വതി വിവാഹം ചെയ്തത്.

നായരമ്ബലം സ്വദേശി കിഷോറിനെയും അമ്മയെയും വീടുകയറി ആക്രമിച്ചെന്ന പരാതിയിലാണ് അശ്വതിയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്ബത്തിക തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇരുവര്‍ക്കുമെതിരെ ഭവനഭേദനം, പൊതുസ്ഥലത്ത് അസഭ്യം പറയല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

അറസ്റ്റിലായ അശ്വതിയെയും ഭര്‍ത്താവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ലഹരിക്കേസില്‍ ഉള്‍പ്പെടെ അശ്വതി പ്രതിയാണ്. ലഹരി ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിനായി ചികിത്സ തേടിയിരുന്നതായി അശ്വതിയും വെളിപ്പെടുത്തിയിട്ടുണ്ട്.