നടൻ ശരത്‍ കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയുമായി സഖ്യത്തിൽ

single-img
6 March 2024

തമിഴ്‌നാട്ടിൽ നടൻ ശരത്‍ കുമാറിന്റെ നേതൃത്വത്തിലുള്ള അഖിലേന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയുമായി സഖ്യത്തിലെത്തി. കേന്ദ്രമന്ത്രി എൽ. മുരുകൻ, മുൻ എംഎൽഎ എച്ച്. രാജ, തമിഴ്നാട് ഇൻചാർജ് അരവിന്ദ് മേനോൻ തുടങ്ങിയവർ ശരത്കുമാറുമായി രണ്ടാം ഘട്ട കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശരത്കുമാർ സഖ്യം പ്രഖ്യാപിച്ചത്.

കേന്ദ്രത്തിൽ നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചതായി ശരത്കുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പിന്നാലെ തന്നെ തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ ശരത്കുമാറിനെ സ്വ​ഗതം ചെയ്യുന്നതായി അറിയിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തു . ഉടൻ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ശരത്കുമാറിന്റെ വരവ് വരവ് തമിഴ്‌നാട്ടിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.