പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മഹാകൽ ലോക് ഇടനാഴിയിലെ സപ്തർഷി വിഗ്രഹങ്ങൾ കനത്ത കാറ്റിൽ തകർന്നടിഞ്ഞു

single-img
29 May 2023

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മധ്യപ്രദേശിലെ ഉജ്ജയനിലെ മഹാകൽ ലോക് ഇടനാഴിയിലെ മഹാകാലേശഅവർ ക്ഷേത്രാംഗണത്തിൽ പ്രതിഷ്ഠിച്ചിരുന്ന സപ്തറിഷി വിഗ്രഹങ്ങൾ കനത്ത കാറ്റിൽ തകർന്നടിഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിക്കാണ് സംഭവം.

856 കോടിരൂപ ചെലവിൽ നിർമിച്ച പദ്ധതിയാണ് മഹാകൽ ലോക്. 2022 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മഹാകൽ ലോക് ഇടനാഴിയുടെ ആദ്യഘട്ട നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അപ്പോൾ മാത്രം 351 കോടി രൂപ പദ്ധതിക്ക് ചെലവായിരുന്നു.

സപ്തർഷി വിഗ്രഹങ്ങളുടെ നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും മോശമായ നിലവാരത്തിലുള്ള നിർമാണവസ്തുക്കളാണ് ഉപയോഗിച്ചതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. മഹാകൽ ലോക് ഇടനാഴിയിൽ 160 വിഗ്രഹങ്ങളാണ് പ്രതിസ്ഠിച്ചിരുന്നത്. ഇതിൽ പത്ത് അടി ഉയരമുള്ള ആറ് സപ്തറിഷി വിഗ്രഹങ്ങളാണ് തകർന്നത്.