സന്തോഷ് ട്രോഫി; ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബിഹാറിനെ പരാജയപ്പെടുത്തി കേരളം

single-img
29 December 2022

സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിലും കേരളത്തിന് ജയം. ഗ്രൂപ്പ് രണ്ടിലെ അഞ്ചാം മത്സരത്തിൽ ബിഹാറിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളം വിജയിച്ചത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിജോ ഗിൽബർട്ട് കേരളത്തിന് വേണ്ടി ഇരട്ട ഗോളുകൾ നേടി.

മത്സരത്തിലെ ആദ്യ പകുതിയിൽ പിറന്ന ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു നിജോ ഗിൽബർട്ടിന്റെ ആദ്യ ഗോൾ. പിന്നാലെ ഒരു പെനാൽട്ടിയിലൂടെ നിജോ തന്നെ ലീഡ് ഇരട്ടിയാക്കി. 81ആം മിനുട്ടിൽ ഒരു കോർണറിലൂടെ ബിഹാർ ഒരു ഗോൾ മടക്കിയെങ്കിലും താമസിയാതെ വിശാഖ് മോഹനിലൂടെ മൂന്നാം ഗോൾ നേടിക്കൊണ്ട് കേരളം വിജയം ഉറപ്പിച്ചു.

കളി അവസാനിക്കുംമുൻപായി അബ്ദു റഹീമും കേരളത്തിനായി ഗോൾ നേടി. നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി കേരളാമാണ് ഗ്രൂപ്പിൽ ഒന്നാമതുള്ളത്.