സൗത്താഫ്രിക്കയ്‌ക്കെതിരെ സഞ്ജുവിനെ വൈസ് ക്യാപ്റ്റനായി നിയമിക്കാൻ സാധ്യത

single-img
27 September 2022

ഉടൻ നടക്കാനിരിക്കുന്ന സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസനെ ടീമിന്റെ വൈസ് ക്യാപ്റ്റനായി സഞ്ജുവിനെ നിയമിക്കുമെന്നാണ് വിവരം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് നടക്കുക.

നിലവിൽ ടി20 പരമ്പരയ്ക്കുള്ള ടീമിനെ മാത്രമേ ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളൂ. ഏകദിന ടീമിലെ അംഗങ്ങളെ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തമാസം ആറിനാണ് ഐസിസിയുടെ ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു തിരിക്കുന്നത്. അതെ ദിവസം തന്നെയാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിന മത്സരവും നടക്കുക .

ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട താരങ്ങളൊന്നും തന്നെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലുണ്ടാവില്ല. വെടിക്കെട്ടുതാരം ശിഖര്‍ ധവാനായിരിക്കും ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കുക. സഞ്ജു വൈസ് ക്യാപ്റ്റനുമാവും. വിവിഎസ് ലക്ഷ്മണായിരിക്കും ഇന്ത്യയെ പരിശീലിപ്പിക്കുക.