വളരെ മഹത്തായ നേട്ടം; ഞങ്ങളെല്ലാം നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു; മിന്നുവിന് ആശംസയുമായി സഞ്ജു

single-img
11 July 2023

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് മലയാളി താരം സഞ്ജു സാംസണ്‍ തനിക്ക് സോഷ്യൽ മീഡിയയിൽ സന്ദേശം വെളിപ്പെടുത്തി വനിതാ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മലയാളി താരം മിന്നു മണി. സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് സഞ്ജു തനിക്ക് അയച്ച സന്ദേശം മിന്നു പങ്കുവെച്ചത്.

ഹായ് മിന്നു, ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ അഭിനന്ദനം നേര്‍ന്നുകൊള്ളുന്നു. തീര്‍ച്ചയായും വളരെ മഹത്തായ നേട്ടമാണിത്. ഞങ്ങളെല്ലാം നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു- എന്നായിരുന്നു സഞ്ജുവിന്റെ സന്ദേശം.

സഞ്ജുവിന്റെ ഈ ആശംസക്ക് മിന്നു ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ നന്ദിയും പറഞ്ഞു. സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച മിന്നു ‘നന്ദി ചേട്ടാ’ എന്നു സ്റ്റോറിയില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ബംഗ്ളാദേശിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ മിന്നു 21 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ലെഫ്റ്റ് ഹാൻഡ് ബാറ്ററും വലംകൈ സ്പിന്നറുമായ മിന്നു, ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്.