തെരഞ്ഞെടുപ്പ് കാലത്ത് സമസ്തയുടെ സുപ്രഭാതം പത്രം മുസ്ലീം ലീഗിനെ വേദനിപ്പിച്ചു : പി കെ കുഞ്ഞാലിക്കുട്ടി

single-img
18 May 2024

സമസ്തയുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസം തുറന്ന് പറഞ്ഞ് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം. സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനം ബഹിഷ്‌ക്കരിച്ചതില്‍, പാര്‍ട്ടി കമ്മിറ്റിയാണ് പ്രധാനമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. അതേസമയം , തെരഞ്ഞെടുപ്പ് കാലത്ത് സുപ്രഭാതം മുസ്ലീം ലീഗിനെ വേദനിപ്പിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സുപ്രഭാതം ഉദ്ഘാടന തീയതി മുടിനാരിഴ കീറി നോക്കണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഈ ഉദ്ഘാടനം ബഹിഷ്‌ക്കരിച്ചാണ് ലീഗ് യോഗം കോഴിക്കോട് ചേര്‍ന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തീരുമാനിച്ചതാണ് സുപ്രഭാതം ഗള്‍ഫ് എഡിഷന്റെ ഉദ്ഘാടനം. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് ക്ഷണം ഉണ്ടായിരുന്നു.

പക്ഷെ അതേ ദിവസം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്ത് സമസ്തയുമായി പോര് മുസ്ലീം ലീഗ് കടുപ്പിച്ചു. അതേസമയം സുപ്രഭാതം പത്രം കത്തിച്ചതില്‍ മറുപടി പറയാതെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞു മാറി.