ഒരുവർഷത്തേക്ക് സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ സാമന്ത

single-img
5 July 2023

ഒരു വർഷത്തേക്ക് സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം സാമന്ത ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ശരീരത്തിലെ പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണെന്ന് സാമന്ത നേരത്തെ അറിയിച്ചിരുന്നു.

അസ്ഥികൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമായാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.