മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാൻ സാധിച്ചില്ല; വള്ളംകളി മത്സരങ്ങൾക്ക് പതാക ഉയർത്തി മന്ത്രി സജി ചെറിയാൻ
12 August 2023
കാണികളെ ആവേശത്തിലാഴ്ത്തി 69ാമത് നെഹ്രു ട്രോഫി ജലമേളയ്ക്ക് ഇന്ന് തുടക്കമായി. മത്സരം ആരംഭിക്കാനിരിക്കേ പെയ്ത ശക്തമായ മഴ വള്ളംകളിക്ക് വെല്ലുവിളിയാകുമെന്ന് ആശങ്കയുയർത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല. ഇതിനെ തുടർന്ന് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം നിർവഹിച്ചത്.
ആകെ 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ എഴുപത്തിരണ്ട് കളിവള്ളങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. അഞ്ച് ഹീറ്റ്സുകളിലായി അണിനിരക്കുന്നവയിൽ ആദ്യമെത്തുന്ന നാലെണ്ണമാണ് കലാശത്തുഴയ്ക്ക് ഇറങ്ങുക. ഇതര സംസ്ഥാന തുഴച്ചിലുകാരും ഇത്തവണ ചുണ്ടൻ വള്ളങ്ങൾ തുഴയാനുണ്ട്. നിലവിൽ മത്സരം പുരോഗമിക്കുകയാണ്.