ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരർ രാജീവർക്ക് നേരിട്ടുള്ള പങ്കെന്ന് എസ്‌ഐടി
23 January 2026

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരർ രാജീവർക്കു നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വിജിലൻസ് കോടതിയെ അറിയിച്ചു. പാളികൾ രണ്ട് തവണ കടത്തിയതിലും തന്ത്രിയുടെ പങ്കുണ്ടെന്നും മറ്റ് പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായും എസ്‌ഐടി വ്യക്തമാക്കി.
പതിമൂന്നാം പ്രതിയായ കണ്ഠരർ രാജീവർ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്നും, സ്വർണം പൊതിഞ്ഞ പാളിയാണെന്ന് അറിഞ്ഞിട്ടും ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയ മഹസറിൽ ഒപ്പിട്ടുവെന്നും അന്വേഷണസംഘം പറയുന്നു. 2018 മുതൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന തന്ത്രിയാണ് പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതെന്നും എസ്‌ഐടി കണ്ടെത്തി.


