സ്വവർഗ വിവാഹം; കേന്ദ്രസർക്കാരിന് പിന്തുണയുമായി ആർ എസ് എസ്

single-img
14 March 2023

സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനോട് യോജിക്കുന്നുവെന്നു ആർ എസ് എസ്. എതിർലിംഗത്തിലുള്ള രണ്ടുപേർ തമ്മിൽ മാത്രമേ വിവാഹം നടക്കൂവെന്നും രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു.

നേരത്തെ സ്വവർഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സ്വവർഗ വിവാഹം ഭാരതീയ കുടുംബ സങ്കൽപ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്നും സംസ്‌കാരത്തിനും ജീവിത രീതിയ്‌ക്കും എതിരാണെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് സ്വവർഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയെ എതിർത്താണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.

ഒരേ ലിംഗത്തിൽപെടുന്നവർ തമ്മിലുള്ള വിവാഹത്തിനു സ്‌പെഷൽ മാര്യേജ് ആക്‌ട് പ്രകാരം സാധുത നൽകണമെന്ന് ആവശ്യപ്പെട്ടു സ്വവർഗാനുരാഗികളായ രണ്ടു ദമ്പതികൾ നൽകിയ ഹർജികളിൽ നിലപാട് അറിയിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബൊഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.