ആമസോണ്‍ പേയ്ക്ക് 3.06 രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ


ആമസോണ്‍ പേ പ്രൈവറ്റ് ലിമിറ്റഡിന് 3.06 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ . പ്രീപെയ്ഡ് പേയ്മെന്റിലെ വ്യവസ്ഥകളും കെവൈസി മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.
യു എസ് ആസ്ഥാനമായുള്ള ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ പേമെന്റ് പ്രോസസ്സിംഗ് സേവനമാണ് ആമസോണ്‍ പേ.
ആര്‍ബിഐയുടെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റിന്റെ സെക്ഷന്‍ 30 പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്. ആര്‍ബിഐ പുറപ്പെടുവിച്ച കെവൈസി നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായല്ല ആമസോണ്‍ പേ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കാര്യനിര്‍വഹണത്തിലുള്ള കമ്ബനിയുടെ പോരായ്മയാണ് പിഴ ചുമത്താന്‍ കാരണമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഉപഭോക്താക്കളുമായുള്ള ഇടപാടിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിലുള്ളതല്ല പിഴയെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കളുമായുള്ള ഇടപാടിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിലുള്ളതല്ല പിഴയെന്നും ആര്‍ബിഐ. പിഴ ചുമത്താതിരിക്കാനുള്ള കമ്ബനിയുടെ ന്യായീകരണം ആരാഞ്ഞുകൊണ്ട് ആര്‍ബിഐ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ പ്രതികരണം പരിഗണിച്ച ശേഷമാണ് നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന കാരണം കാണിച്ച് പിഴ ചുമത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്. എന്നാല്‍ നിയമലംഘനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടിട്ടില്ല.