നയനമനോഹരം; നെടുനീളന്‍ ചുമരില്‍ നവോത്ഥാന ചിത്രങ്ങള്‍; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

single-img
24 December 2022

പലവിധ വര്‍ണങ്ങള്‍, വൈത്യസ്ത ശൈലികള്‍, ചുമര്‍ചിത്രങ്ങളില്‍ പരിചിതവും അല്ലാത്തതുമായ വരകള്‍. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിലേക്കെത്തുന്ന ഏതൊരാളെയും ചിന്തിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് സ്വാഗതം ചെയ്യുന്നത്.

ബേക്കല്‍ ആര്‍ട് പ്രൊജക്ടിന്റെ ഭാഗമായി തീര്‍ത്ത നവോത്ഥാന ചിത്രമതിലാണ് മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. റെഡ് മൂണ്‍ ബീച്ചിലേക്കുള്ള പാതയോട് ചേര്‍ന്നാണ് കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണ ചിത്രങ്ങളുള്ളത്. ഇക്കേരി നായിക്കന്‍മാരുടെ കാലം മുതല്‍ ഇങ്ങോട്ടുള്ള കാലത്തിന്റെ സഞ്ചാരത്തെയാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ പ്രമുഖരായ ചിത്രകാരന്‍മാരാണ് മതിലില്‍ വര്‍ണങ്ങള്‍ ചാലിച്ചത്. ചിത്ര മതിലിനോട് ചേര്‍ന്ന് യുവ ശില്‍പി എം.വി.ചിത്രരാജിന്റെ തലയെടുപ്പുള്ള ശില്‍പങ്ങളും ഇവിടുത്തെ ആകര്‍ഷണമാണ്. ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നവോത്ഥാന ചിത്രമതില്‍ ഉദ്ഘാടനം ചെയ്തത്.