ഒടിടിയിൽ റിലീസ് ചെയ്യുന്നത് ആടുജീവിതത്തിന്റെ ദൈര്‍ഘ്യം കൂടിയ വേര്‍ഷൻ

single-img
31 March 2024

ഇപ്പോൾ തിയേറ്ററുകൾ നിറഞ്ഞു പ്രദർശനം തുടരുന്ന ആടുജീവിതം ഒടിടിയിൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുന്നത് ദൈര്‍ഘ്യം കൂടിയ വേര്‍ഷനാകും എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ പ്രേക്ഷകർ തിയേറ്റരുകളിൽ കാണുന്ന രണ്ട് മണിക്കൂര്‍ 57 മിനിറ്റിനേക്കാള്‍ ദൈര്‍ഘ്യം കൂടുതലാണെന്ന് ബ്ലെസി ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തിയേറ്ററിൽ സമയക്രമം ശരിയായി പാലിക്കാന്‍ ഫൂട്ടേജില്‍ നിന്ന് 30 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള സീന്‍ മുറിച്ചു മാറ്റിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ആടുജീവിതം ഒടിടി റിലീസ് ആകുമ്പോള്‍ തിയേറ്ററില്‍ കാണാത്ത സീനുകളും ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

പ്രേക്ഷകർക്കിടയിൽ സിനിമയുടെ വർദ്ധിച്ച സ്വീകാര്യതയും തിയേറ്ററിലേക്കുള്ള ഒഴുക്കും പരിശോധിക്കുമ്പോള്‍ ആടുജീവിതം ഒടിടിയിലെത്താന്‍ ഈ വർഷം മെയ് എങ്കിലും ആകുമെന്ന് കണക്കുകൂട്ടലുമുണ്ട്.