ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ല: സിപിഐ

single-img
3 August 2023

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര നിര്‍ണയ വിവാദത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ സിപിഐ നേതാവ് കെ പ്രകാശ് ബാബു. സംവിധായകന്‍ വിനയന്‍ കേവലമായി രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചതല്ലെന്ന് പ്രകാശ് ബാബു പറഞ്ഞു.

നേമം പുഷ്പരാജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിച്ചത്. ഇത്തരത്തിൽ ജൂറിയെ സ്വാധീനിച്ചെങ്കില്‍ തെറ്റാണ്. ആ തെറ്റിനെ ന്യായീകരിക്കാന്‍ കഴിയില്ല. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

വിഷയത്തിൽ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും സിപിഐയുടെ യുവജന സംഘടന എ.ഐ.വൈ.എഫ് പരാതി നല്‍കിയതിന് പിന്നാലെയാണ് വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളും ഇടപെടുന്നത്. നിലവിൽ രഞ്ജിത്തിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.