രാമസിംഹൻ ഒരുക്കുന്ന ‘പുഴ മുതൽ പുഴവരെ’ ഫെബ്രുവരി പകുതിയോടെ തിയേറ്ററുകളിലെത്തും

single-img
20 December 2022

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ രാമസിംഹൻ എന്ന അലിഅക്ബർ ഒരുക്കുന്ന പുഴ മുതൽ പുഴവരെ എന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരി പകുതിയോടെ തിയേറ്ററുകളിലെത്തും.

ഈ സിനിമയുടെ ചില രംഗങ്ങൾ സെൻസർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ നടക്കുന്ന കേസിൻ്റെ വിധി എത്തിയെന്നും ഇന്നു വെെകുന്നേരത്തോടെ അത് കെെയിൽ കിട്ടുമെന്നും അതു ലഭിച്ചാൽ മാത്രമേ വിധിയെക്കുറിച്ച് പറയാൻ സാധിക്കുകയുള്ളുവെന്നും രാമസിംഹൻ പറയുന്നു.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മുഴുവൻ തീർത്തു കഴിഞ്ഞു. എന്നാൽ ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് ഒരു മാസത്തെ പ്രചരണ പരിപാടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രചരണങ്ങളോടെയായിരിക്കും ചിത്രം എത്തുന്നത്. ഓരോ ജനങ്ങളിലേക്കും ചിത്രം എത്തിക്കുവാനുള്ള ശ്രമങ്ങളാണ് ഞങ്ങൾ ചെയ്യുന്നതെന്നും രാമസിംഹൻ പറയുന്നു.