പ്രചാരണം തുടങ്ങി; തിരുവനന്തപുരം പിടിക്കാൻ റോഡ് ഷോയുമായി രാജീവ് ചന്ദ്രശേഖർ

single-img
4 March 2024

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് തലസ്ഥാനത്തു ബിജെപിയുടെ റോഡ് ഷോ. തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖർ തുറന്ന വാഹനത്തിൽ നഗരഹൃദയത്തിലൂടെ സഞ്ചരിച്ചപ്പോൾ പ്രവർത്തകർ റോഡിനിരുവശവും ആവേശത്തോടെ കാത്തുനിന്നു.

ഡൽഹിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാജീവ്‌ ചന്ദ്രശേഖരിനെ ബിജെപി പ്രവർത്തകർ ചേർന്ന് സ്വീകരിക്കുകയും തുടർന്ന് നഗരത്തിലൂടെ റോഡ് ഷോ ആരംഭിക്കുകയുമായിരുന്നു. വൈകിട്ട് ആറ് മണിയോടെ തുടങ്ങിയ റോഡ് ഷോ രണ്ട് മണിക്കൂറോളം നീണ്ടു.

വി വി രാജേഷ് ഉൾപ്പെടെ ഉള്ള നിരവധി സംസ്ഥാന-ജില്ലാ നേതാക്കൾ അദ്ദേഹത്തിനൊപ്പം റാലിയിൽ പങ്കു ചേർന്നു. വിവിധ കേന്ദ്രങ്ങളിൽ ജനങ്ങൾ പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് അദ്ദേഹത്തെ സ്വീകരിച്ചു . റോഡ് ഷോയ്ക്ക് പിന്നാലെ തിരുവനന്തപുരം നഗരത്തിൽ ബൈക്ക് റാലിയും ബിജെപി സംഘടിപ്പിച്ചു.